തോണക്കര കുടുംബ ചരിത്രം
The Family Leaders.
1.മാത്തു കാരണവർ
2.തൊമ്മി കാരണവർ
3.ചുമ്മാർ കാരണവർ
4.അവിര കാരണവർ
കടുത്തുരുത്തി നിലപ്പനയിലുള്ള ചുമ്മാരിനെ ഒന്നാം തലമുറയായി കണ്ടുകൊണ്ടാണ് തോണക്കര കുടുംബ ചരിത്രം ആരംഭിച്ചിരിക്കുന്നത്. കടുത്തുരുത്തി രാജാവിന്റെ ഭരണ പ്രദേശത്തു താമസിച്ചിരുന്ന നിലപ്പന കുടുംബത്തിലെ ഒരംഗം നിലപ്പന ചുമ്മാർ, രാജാവിന്റെ രാജ സഭയിലെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന പ്രധാനിയായിരുന്നു. അദ്ദേഹത്തിന് മൂന്നു ആൺ മക്കളായിരുന്നു.
നിലപ്പന ചുമ്മാറിന്റെ മൂന്നാമത്തെ പുത്രനായ ചുമ്മാർ തിരുനിലത്തേക്ക് താമസം മാറി തിരുനിലം ചുമ്മാരായി അറിയപ്പെട്ടു. തിരുനിലം ചുമ്മാരാണ് രണ്ടാം തലമുറ. തിരുനിലം ചുമ്മാറിന്റെ രണ്ടാമത്തെ മകനാണ് തോണക്കര ചുമ്മാർ എന്നറിയപ്പെടുന്ന ചുമ്മാർ. മൂന്നാം തലമുറ,പണ്ടുകാലത്ത് അപ്പന്റെ പേര് മക്കൾക്ക് ഇട്ടിരുന്നു. അതിനാലാണ് ഒരേ പേരിൽ തലമുറ മറിഞ്ഞു വന്നത്.
ഈ തോണക്കര ചുമ്മാറിനു നാല് ആൺ മക്കൾ . മത്തായി, തൊമ്മി ചുമ്മാർ അവിര . ഇവരാണ് നാലാം തലമുറക്കാർ. ഇവർക്ക് ജനിച്ച പതിനാറ് ആൺ മക്കളാണ് അഞ്ചാം തലമുറക്കാർ. ഈ അഞ്ചാം തലമുറയിൽ തോണക്കര കുടുംബത്തിൽ ഒരു പുരോഹിതനുണ്ട് എന്ന് പറയുന്നതിൽ അഭിമാനമുണ്ട് . ആ വന്ദ്യ പുരോഹിതനാണ് റവ.ഫാ.മാത്യു തോണക്കര (തോണക്കര മത്തായിച്ചൻ).